Thursday
15 January 2026
23.8 C
Kerala
HomeIndiaകോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ചു; ജയ്പൂരില്‍ മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്തു

കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ചു; ജയ്പൂരില്‍ മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്തു

കോൺഗ്രസ് സർക്കാരിനെ വിമർശിച്ചതിന് ജയ്പൂരില്‍ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. സര്‍ക്കാരിനെ വിമര്‍ശിച്ച് രാഷ്ട്രീയ ആക്ഷേപ ഹാസ്യം എഴുതിയെന്ന പരാതിയിലാണ് അറസ്റ്റ്. ഇന്ത്യാറൈസ്റ്റേഴ്‌സ്.കോ.ഇന്‍ എഡിറ്റര്‍ നിലേഷ് ശര്‍മയാണ് ബുധനാഴ്ച അറസ്റ്റിലായത്. കോണ്‍ഗ്രസ് അംഗം നല്‍കിയ പരാതിയാണ് നടപടി.

ശര്‍മയുടെ ആക്ഷേപഹാസ്യത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കഥാപാത്രങ്ങള്‍ക്ക് സംസ്ഥാനത്തെ മന്ത്രിമാരുമായും കോണ്‍ഗ്രസ് നിയമസഭാംഗങ്ങളുമായും സാമ്യമുണ്ടെന്നാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. സാമാജികര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനങ്ങള്‍ ഉണ്ടെന്നും പരാതിക്കാരന്‍ ഉന്നയിക്കുന്നു. ഐപിസി സെക്ഷന്‍ 505, 505 (1) 505 (2)ല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശര്‍മ്മയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

നിലേഷിന്റെ അറസ്റ്റില്‍ നഗരത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. 2018 ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments