Wednesday
17 December 2025
26.8 C
Kerala
HomeKeralaതൃപ്പൂണിത്തുറയിൽ 35 കോടി രൂപ മുടക്കി ആയുർവേദ ഗവേഷണ കേന്ദ്രം

തൃപ്പൂണിത്തുറയിൽ 35 കോടി രൂപ മുടക്കി ആയുർവേദ ഗവേഷണ കേന്ദ്രം

തൃപ്പൂണിത്തുറ കിഴക്കേക്കോട്ടയിൽ 35 കോടി രൂപ മുടക്കി ഗവ. ആയുർവേദ കോളേജാശുപത്രി വക സ്ഥലത്ത് നിർമിച്ച ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ആയുർവേദത്തിൽ ഗവേഷണം നടത്തുക‌, ‌ഗവേഷണ പ്രവർത്തനങ്ങളെ ക്രോഡീകരിക്കുക, അവ പ്രസിദ്ധീകരിക്കുക, അധ്യാപകർക്കും ഗവേഷണ തൽപരരായ വിദ്യാർഥികൾക്കും പരിശീലനം നൽകുക എന്നിവയ്‌ക്ക്‌ കേന്ദ്രം ഇനി സഹായ ഹസ്‌തമാകും.

ബോയ്സ് ഹൈസ്കൂളിനടുത്ത് ആയുർവേദ കോളേജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്‌ നിർമിച്ച ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ (സ്‌കൂൾ ഓഫ്‌ റിസർച്ച്‌ ഇൻ ആയുർവേദ) പന്ത്രണ്ട്‌ വകുപ്പുകളും 17 ലബോറട്ടികളുമുണ്ടാകും.

ആയുർവേദത്തിന്റെ വിവിധ മേഖലകളിൽ പുതിയതും മറ്റ്‌ സർവകലാശാലകളുമായി സഹകരിച്ച്‌ സംയോജിതവുമായ കോഴ്‌സുകൾ ആരംഭിക്കും. അന്തർദേശീയ സർവകലാശാലകളുമായി സഹകരിച്ച്‌ ഗവേഷണവും നടത്തും.

ആരോഗ്യ സർവകലാശാലയ്ക്കുവേണ്ടിയുള്ള സംസ്ഥാന സർക്കാർ പദ്ധതിവിഹിതം ഉപയോഗിച്ചാണ്‌ നിർമാണം. 35 കോടി രൂപ ചെലവിൽ എട്ടുനിലകളിലാണ്‌ ഗവേഷണ കേന്ദ്രം. 1,03,000 ചതുരശ്രയടിയിലാണ്‌ ഇന്ത്യയിലെ ഏറ്റവും വലിയ ഗവേഷണ കേന്ദ്രം ഒരുങ്ങുന്നത്‌.

വിവിധ വിഭാഗങ്ങളിലായി 76 പേർക്ക്‌ ഗവേഷണം നടത്താൻ സൗകര്യമുണ്ടാകും. 34,000 ചതുരശ്രയടിയിലുള്ള അഡ്വാൻസ്‌ഡ്‌ റിസർച്ച്‌ ലാബ്‌, ലോകോത്തര ഡിജിറ്റൽ ലൈബ്രറി, ആയുർവേദ മ്യൂസിയം തുടങ്ങിയവയും പ്രത്യേകതയാണ്‌. ഗവേഷണ കേന്ദ്രം 350 പേർക്ക്‌ നേരിട്ട്‌ തൊഴിൽ നൽകും.

RELATED ARTICLES

Most Popular

Recent Comments