Wednesday
17 December 2025
23.8 C
Kerala
HomeKeralaപദ്ധതികള്‍ കൊണ്ടുവന്നാല്‍ അത് നടപ്പിലാക്കുന്ന സര്‍ക്കാരാണ് ഇടത് സര്‍ക്കാര്‍: മുഖ്യമന്ത്രി

പദ്ധതികള്‍ കൊണ്ടുവന്നാല്‍ അത് നടപ്പിലാക്കുന്ന സര്‍ക്കാരാണ് ഇടത് സര്‍ക്കാര്‍: മുഖ്യമന്ത്രി

പദ്ധതികള്‍ കൊണ്ടു വന്നാല്‍ സാധാരണ നടപ്പാകാറില്ലായിരുന്നെന്നും അതായിരുന്നു മുന്‍പത്തെ രീതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് പദ്ധതി വരുമ്പോഴും അങ്ങനെയാണ് ജനങ്ങള്‍ കണ്ടിരുന്നത്. എന്നാല്‍ പദ്ധതികള്‍ കൊണ്ടുവന്നാല്‍ അത് നടപ്പിലാക്കുന്ന സര്‍ക്കാരാണ് ഇടതുമുന്നണി സര്‍ക്കാരെന്ന് കോഴിക്കോട് ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് അതിവേഗ റെയില്‍പാത എന്ന പേരില്‍ പദ്ധതി ആരംഭിച്ചുവെങ്കിലും അത് നടപ്പായില്ല. സില്‍വര്‍ലൈന്‍ പോലൊരു പദ്ധതിക്ക് കേരളം നേരത്തെ ആഗ്രഹിച്ചതാണ്. യാത്രാസമയം കുറക്കാന്‍ ആവശ്യമായ പദ്ധതി എന്നതുകൊണ്ടാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. മുന്നോട്ടു പോകാന്‍ വേണ്ട എല്ലാ അനുമതിയും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നാടിന്റെ വികസനത്തിന് വേണ്ടി കുറച്ച്‌ സ്ഥലം വിട്ടു നല്‍കേണ്ടി വരുമെന്നും പദ്ധതികള്‍ വരുമ്പോൾ ആരെയും ബുദ്ധിമുട്ടിക്കണമെന്ന് സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments