Wednesday
24 December 2025
21.8 C
Kerala
HomeIndiaക്വാറിയില്‍ പാറ പൊട്ടിക്കുന്നതിനിടെ കുന്നിടിഞ്ഞ് അപകടം , 3 തൊഴിലാളികള്‍ മരിച്ചു

ക്വാറിയില്‍ പാറ പൊട്ടിക്കുന്നതിനിടെ കുന്നിടിഞ്ഞ് അപകടം , 3 തൊഴിലാളികള്‍ മരിച്ചു

കര്‍ണാടക ഗുണ്ടല്‍പേട്ടിലെ കരിങ്കല്‍ ക്വറിയിലുണ്ടായ അപകടത്തില്‍ 3 തൊഴിലാളികള്‍ മരിച്ചു. പാറ പൊട്ടിക്കുന്നതിനിടെ കുന്നിടിഞ്ഞാണ് അപകടമുണ്ടായത്. കല്ലുകള്‍ക്കടിയില്‍ കുടുങ്ങിയ തമിഴ്നാട് സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. 6 പേര്‍ക്ക് പരിക്കേറ്റു.
മൂലഹള്ള ചെക്ക് പോസ്റ്റില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള മടഹള്ളയിലാണ് സംഭവം. മുത്തങ്ങ സ്വദേശിയായ ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള കരിങ്കല്‍ ക്വാറിയാണിത്. ടിപ്പര്‍ ലോറികളും കല്ലിനടിയില്‍പെട്ടു. കൂടുതല്‍ പേര്‍ പാറക്കെട്ടുകളില്‍ അകപ്പെട്ടോയെന്നറിയാന്‍ സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.

RELATED ARTICLES

Most Popular

Recent Comments