സാർപോർഷ്യായിലെ ആണവനിലയത്തിൽ നിന്ന് തീയും പൂകയും ഉയരുന്ന ദൃശ്യങ്ങൾ പുറത്ത്

0
28

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമാണ് സാർപോർഷ്യായിലേത്‌. ആണവ വിലയം റഷ്യൻ സൈന്യം വളഞ്ഞിരിക്കുകയാണെന്നും വെടിവെയ്‌പ്പ്‌ തുടരുകയാണെന്നും മേയർ അറിയിച്ചു. റഷ്യൻ സേന എല്ലാ ഭാഗത്തുനിന്നും വെടിയുതിർക്കുയാണെന്ന്‌ ഉക്രയ്‌ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. റഷ്യ ഉടനെ വെടിവെയ്‌പ്പ്‌ നിർത്തിവെയ്‌ക്കണമെന്നും അഗ്‌നിശമന സേനയെ തീ അണയ്‌ക്കാൻ അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതേസമയം ഒഡേസ പിടിച്ചെടുക്കാൻ കൂടുതൽ റഷ്യൻ സൈന്യമെത്തുമെന്നാണ് റിപ്പോർട്ട്. ചെർണീവിൽ നടത്തിയ വ്യോമാക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടതായി പറയുന്നു. സുമിയിലും ആക്രമണം രൂക്ഷമാണ്. ഉക്രയ്‌ൻ തലസ്ഥാനമായ കീവിലും പ്രധാനനഗരമായ ഖാർഖീവിലും റഷ്യ വ്യോമാക്രമണങ്ങൾ തുടരുകയാണ്.