Tuesday
23 December 2025
22.8 C
Kerala
HomeEntertainmentസഹോദരിമാരായ മൂന്ന് പേരെ പ്രണയിച്ചു; മൂവരേയും വിവാഹം ചെയ്ത് യുവാവ്

സഹോദരിമാരായ മൂന്ന് പേരെ പ്രണയിച്ചു; മൂവരേയും വിവാഹം ചെയ്ത് യുവാവ്

വിവാഹഭ്യാർത്ഥന നടത്തിയ മൂന്ന് സഹോദരിമാരേയും വിവാ​ഹം ചെയ്ത് യുവാവ്. ലുവിസൊ എന്ന യുവാവാണ് ഒരേ ദിവസം ജനിച്ച മൂന്ന് സഹോദരിമാരെ വിവാഹം ചെയ്തത്. നതാഷ, നതേലിയെ, നദേ​ഗെ എന്നീ സഹോദരിമാരാണ് ലുവിസോയുടെ ജീവിത പങ്കാളികൾ. റുവാണ്ടൻ അതിർത്തിയായ കലേഹെയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹഘോഷം. നതാലിയെയാണ് ആദ്യം താൻ പ്രണയിച്ചത്.

പിന്നീടാണ് ഇവരുടെ സഹോദരിമാരായ നതാഷ, നദേ​ഗെ എന്നിവരെ പരിചയപ്പെടുന്നത്. മൂന്ന് പേരേയും വിവാഹം കഴിക്കുകയെന്നത് എളുപ്പമുളള തീരുമാനമായിരുന്നില്ല. താൻ എന്താണ് ചെയ്യാൻ പോവുന്നതെന്ന് തന്റെ മാതാപിതാക്കൾക്ക് പോലും മനസിലായിരുന്നില്ലെന്ന് ലുവിസൊ പറഞ്ഞു. വിവാഹത്തിന് ലുവിസോയുടെ മാതാപിതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ലുവിസോയുടെ മാതാപിതാക്കൾ വിവാഹച്ചടങ്ങിൽ പങ്കെടുത്തില്ല. തനിക്ക് പറയാനുളളത് പ്രണയത്തിന് അതിരുകളില്ലെന്നാണ്. ചെറുപ്പം മുതൽ എല്ലാം പരസ്പരം പങ്കുവയ്ക്കുന്നവരാണ് തങ്ങൾ മൂന്ന് പേരും, അത്കൊണ്ട് മൂന്ന് പേർക്കുമായി ഒരു ഭർത്താവ് എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമല്ലെന്ന് നതാലിയെയും സഹോദരിമാരും പറഞ്ഞതായി ലുവിസൊ പറഞ്ഞു.
കോം​ഗോയിൽ മൂന്ന് പേരെ വിവാഹം കഴിക്കുന്നതിന് നിയമം അനുവദിക്കുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments