“വെടിയേറ്റ വിവരം അറിയിച്ചു, ഒരൊറ്റയാളും തിരിഞ്ഞുനോക്കിയില്ല, വാഗ്ദാനങ്ങൾ പാഴ്വാക്കാണ്”- ഉക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി

0
36

അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ തനിക്ക് വെടിയേറ്റ വിവരം ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരെ അറിയിച്ചുവെങ്കിലും ഒരാൾ പോലും തിരിഞ്ഞുനോക്കിയില്ലെന്ന് ഉക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിംഗ്. ലി​വി​വി​ലേ​ക്കു പോ​കാ​ന്‍ താ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ആ​രും ത​നി​ക്കു സൗ​ക​ര്യം ചെ​യ്ത് തന്നില്ല. ഇതോടെയാണ് സുഹൃത്തുക്കൾക്കൊപ്പം കാറിൽ പോകാൻ തീരുമാനിച്ചത്. വെടിയേറ്റ വിവരം വിളിച്ചറിയിച്ചിട്ടുപോലും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ആരും അന്വേഷിച്ചില്ല. “എന്താണ് നടക്കുന്നതെന്ന് ലോകം അറിയട്ടെ. തോളിനാണ് വെടിയേറ്റത്.

വെടിയുണ്ട ഇതിനകം നീക്കി. കാലിനും നല്ല പൊട്ടലുണ്ട്. കാൽമുട്ടിൽ ഒരു വെടിയുണ്ട കൂടിയുണ്ട്. നടക്കാൻ പോലും ആകുന്നില്ല. രക്ഷിക്കാൻ എത്തുമെന്നും നിർദ്ദേശങ്ങൾ പാലിച്ചാൽ മതിയെന്നുമാണ് ഇന്ത്യൻ സർക്കാർ പറയുന്നത്. എന്നാൽ, ഇവരുടെ വാക്കുകളും വാഗ്ദാനങ്ങളും വെറും പാഴ്വാക്കുകളാണ്”- ഡൽഹി സ്വദേശിയായ ഹർജോത് സിംഗ് ‘എൻഡിടിവി’ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ തുറന്നടിച്ചു.

കീവ് സ്റ്റേഷനിൽ എത്തിയ ഹർജോത് സിംഗ് അടക്കമുള്ളവരെ ട്രെയിൻ കയറാൻ ഉക്രൈൻ അധികൃതർ അനുവദിച്ചില്ലെന്നും ഹർജോത് പറഞ്ഞു. ഇതിനെത്തുടർന്നാണ് സുഹൃത്തുക്കൾക്കൊപ്പം കാറിൽ ലി​വി​വി​ല്‍ എ​ത്താ​ന്‍ തീരുമാനിച്ചത്. ഇതിനിടയിലാണ് വെടിയേറ്റത്. വിവരം ഇന്ത്യയിലെ ഉന്നതരായവരെ അറിയിച്ചു. ഒരാൾ തിരിഞ്ഞുനോക്കിയില്ല. ആകെ ‘എൻഡിടിവി’ മാത്രമാണ് എന്നെ സമീപിച്ചതും വിവരങ്ങൾ ആരാഞ്ഞതും. എംബസി അധികൃതരെ വിവരങ്ങൾ അറിയിച്ചപ്പോൾ ചോദിച്ച കാര്യങ്ങൾ തന്നെ ആവർത്തിക്കുകയായിരുന്നു ഉദ്യോഗസ്ഥർ. ആശുപത്രിയിൽ സൗകര്യങ്ങൾ ഒരുക്കിനൽകാമെന്നും മറ്റും ഉറപ്പ് തന്നു. പക്ഷെ ഉന്നുമുണ്ടായില്ല.

തനിക്ക് വെടിയേറ്റ വിവരമറിഞ്ഞ് തന്റെ അമ്മ അടക്കമുള്ളവർ ആകെ പരിഭ്രാന്തരാണ്. അവരെ ഒന്ന് ആശ്വസിപ്പിക്കാൻ കേന്ദ്ര ഭരണാധികാരികൾ തയ്യാറായിട്ടുമില്ല. ഞാൻ മാത്രമല്ല, നിരവധി ഹർജോദുമാർ കീവിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. വാഗ്ദാനങ്ങൾക്കുപകരം ഇവരെ രക്ഷിക്കാൻ നടപടിയാണ് വേണ്ടത്- ഹർജോത് സിംഗ് പറഞ്ഞു.
ഹ​ര്‍​ജോ​തി​ന്‍റെ തോ​ളി​നാ​ണ് വെ​ടി​യേ​റ്റ​ത്. വെ​ടി​യു​ണ്ട നീ​ക്കം ചെ​യ്തു. കീ​വി​ലെ സി​റ്റി ഹോ​സ്പി​റ്റ​ലി​ലാ​ണ് ഹ​ര്‍​ജോ​ത് ചി​കി​ത്സ​യി​ലു​ള്ള​ത്.