ഐഎസ് ക്യാമ്പ് തകർത്ത് ഫിലിപ്പീന്‍സ് സൈന്യം; ഏഴ് ഐഎസ് ഭീകരരെ വധിച്ചു, കൊല്ലപ്പെട്ടവരില്‍ നേതാവ് അബു സക്കറിയയും

0
138

ദക്ഷിണ ഫിലിപ്പീന്‍സില്‍ ഐഎസ് ക്യാമ്പ് തകർത്ത് സൈന്യം. ഏഴ് ഐഎസ് ഭീകരരെയാണ് ഫിലിപ്പീന്‍സ് സൈന്യം വധിച്ചത്. 45 തോക്കുകള്‍, കുഴി ബോംബുകള്‍, മറ്റ് സോഫടക വസ്തുക്കള്‍ എന്നിവയും കണ്ടെടുത്തു. ഫിലിപ്പീന്‍സിലെ ലാനാവോ ഡെല്‍ സുര്‍ പ്രവിശ്യയിലായിരുന്നു ക്യാമ്പ്. സൈന്യം വധിച്ച ഐഎസ് തീവ്രവാദികളില്‍ ഭീകരനേതാവ് അബു സക്കറിയ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

അതേസമയം ഭീകരസംഘവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഫിലിപ്പീന്‍സ് സൈനികന്‍ കൊല്ലപ്പെട്ടു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഫിലിപ്പീന്‍സില്‍ ഉള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കൊടുംകുറ്റവാളിയാണ് അബു സക്കറിയ.