Sunday
11 January 2026
26.8 C
Kerala
HomeKeralaഎം.ബി.എ കോഴ്‌സിലേക്ക് അപേക്ഷിക്കാം

എം.ബി.എ കോഴ്‌സിലേക്ക് അപേക്ഷിക്കാം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ 2022-24 ബാച്ചിലെ എം.ബി.എ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍വകലാശാലയുടെയും ഐ.ഐ.സി.റ്റിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, സിസ്റ്റംസ് എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.

സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണം ലഭിക്കും. എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യമുണ്ട്.

മാര്‍ച്ച് 15 ന് മുന്‍പായി അപേക്ഷകള്‍ ലഭിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-85476 18290, 9188001600 വെബ്‌സൈറ്റ്: www.kicmakerala.in.

RELATED ARTICLES

Most Popular

Recent Comments