Friday
19 December 2025
19.8 C
Kerala
HomeWorldരക്ഷാദൗത്യവുമായി സഹകരിക്കും; യുക്രൈനിലുള്ള ഇന്ത്യാക്കാര്‍ക്ക് സുരക്ഷിത പാതയൊരുക്കുമെന്ന് റഷ്യ

രക്ഷാദൗത്യവുമായി സഹകരിക്കും; യുക്രൈനിലുള്ള ഇന്ത്യാക്കാര്‍ക്ക് സുരക്ഷിത പാതയൊരുക്കുമെന്ന് റഷ്യ

യുക്രൈനിലുള്ള ഇന്ത്യാക്കാര്‍ക്ക് മടങ്ങിവരുന്നതിന് സുരക്ഷിത പാതയൊരുക്കുമെന്ന് റഷ്യ. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യവുമായി സഹകരിക്കും. ഇക്കാര്യത്തില്‍ മാനുഷിക പരിഗണനയോടെ പ്രവര്‍ത്തിക്കുമെന്നും ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ ഡെനിസ് അലപോവ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇന്ത്യക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ റഷ്യ ഇന്ത്യയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സുരക്ഷിതമായ പാത ‘എത്രയും വേഗം’ ഉറപ്പാക്കുമെന്നും അലപോവ് പറഞ്ഞു. എന്നാല്‍ എപ്പോള്‍ മുതല്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ല. യുഎന്നിലെ നിഷ്പക്ഷ നിലപാട് തുടരണമെന്നും അലപോവ് അഭ്യര്‍ത്ഥിച്ചു.

നവീന്റെ മരണത്തില്‍ റഷ്യ അന്വേഷണം നടത്തും. സംഭവത്തില്‍ നവീന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. സംഭവത്തില്‍ റഷ്യ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും റഷ്യന്‍ അംബാസഡര്‍ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments