തൃശൂര്‍ അക്വാട്ടിക് കോംപ്ലക്സില്‍ നടക്കുന്ന ജില്ല തല നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അധ്യാപകരോടൊപ്പംഒരു സ്കൂളില്‍നിന്ന് തൃശൂര്‍ നഗരത്തിലെത്തിയ പത്ത് കുട്ടിളിലൊരാളെ കാണാതായതിനെത്തുടര്‍ന്ന് മിനിറ്റുകള്‍ക്കകം വിദ്യാര്‍ത്ഥിയെ കണ്ടെത്തി പൊലീസ്.
മത്സരശേഷം വിദ്യാര്‍ഥികള്‍ ശക്തന് ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് ഒരു വിദ്യാര്‍ഥിയുടെ കുറവുണ്ടെന്ന് അറിഞ്ഞത്. ടന്‍ സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനെ വിവരമറിയിക്കുകയും ഉടന്‍ തന്നെ വിവരം കണ്ട്രോള് റൂമിലേക്ക് കൈമാറി.
കാണാതായ കുട്ടിയുടെ ഫോട്ടോ ബസുകളിലെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും അയച്ചുകൊടുത്തു. ഇതോടെയാണ് ഒന്നുമറിയാതെ യാത്ര തുടര്‍ന്നിരുന്ന കുട്ടിയെ കണ്ടെത്തിയത്.