Wednesday
17 December 2025
30.8 C
Kerala
HomeKeralaനെഞ്ചുവേദന: പ്രതി പൊലീസ് സ്റ്റേഷനിൽ മരിച്ചു

നെഞ്ചുവേദന: പ്രതി പൊലീസ് സ്റ്റേഷനിൽ മരിച്ചു

നെഞ്ചുവേദനയെത്തുടർന്ന് പ്രതി പൊലീസ് സ്റ്റേഷനിൽ മരിച്ചു. തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് തിരുവല്ലം ജഡ്ജി കുന്നിലെത്തിയ കുടുംബത്തെ ആക്രമിച്ച സംഭവത്തിൽ നാല് യുവാക്കളെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇവർ ലഹരിമരുന്ന് ഉപയോഗിച്ചശേഷം അമിതമായി മദ്യപിച്ചിരുന്നു. ഈ സമയം ജഡ്ജികുന്നിലെത്തിയ ഒരു കുടുംബത്തെ സംഘം തടഞ്ഞുവെക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനുപുറമെ ഒരു പെൺകുട്ടിയുടെ ആഭരണങ്ങൾ കവരാനും ശ്രമിച്ചു.

വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് രാവിലെയോടെ ഇതിലൊരാൾക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാകാം മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments