യൂറോപ്പിലെ ലീഗുകളിൽ ഇന്നലെ നടന്ന പ്രധാനപോരാട്ടങ്ങളിൽ മാഞ്ചസ്റ്റർ ക്ലബുകൾക്ക് ജയം. മാഞ്ചസ്റ്റർ സിറ്റി ആഴ്സനലിനെ തോൽപ്പിച്ചപ്പോൾ യുണൈറ്റഡ് ന്യൂകാസിലിനെ തകർത്തു. സ്പെയിനിലെ ലാ ലിഗയിൽ ഇതേസമയം സൂപ്പർക്ലബ് ബാഴ്സലോണ സമനില നേടി.
ഇംഗ്ലണ്ടിലെ ആവേശപ്പോരാട്ടങ്ങളിലൊന്നിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സിറ്റിയുടെ ജയം. ആഴ്സനലിന്റെ മൈതാനത്ത് നടന്ന ഈ മത്സരത്തിൽ റഹീം സ്റ്റെർലിങ്ങാണ് സിറ്റിക്കായി വിജയഗോൾ നേടിയത്. സ്വന്തം തട്ടകത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു യുണൈറ്റഡ് ന്യൂകാസിലിനെ വീഴ്ത്തിയത്. മാർക്കസ് റാഷ്ഫോർഡ്, ഡാനിയൽ ജെയിംസ്, ബ്രൂണോ ഫെർണാണ്ടസ് എന്നിവർ ഗോളുകൾ നേടി. അലൻ സെയിന്റെ മാക്സിമിനാണ് ന്യൂകാസിലിനായി ഏകഗോൾ നേടിയത്.
ലാ ലിഗയിൽ കാഡിസാണ് ബാഴ്സയെ ,സമനിലയിൽ തളച്ചത്. ഇരുകൂട്ടരും ഓരോ ഗോൾ വീതം നേടി. ബാഴ്സയ്ക്കായി പെനാൽറ്റിയിലൂടെ ഗോൾ നേടിയപ്പോൾ കാഡിസിനായി പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത് അലക്സ് ഫെർണാണ്ടസാണ്.