Thursday
18 December 2025
24.8 C
Kerala
HomeWorldമാർച്ച് 1 മുതൽ പൊതുയിടങ്ങളിൽ മാസ്‌ക് വേണ്ട; ക്വാറന്റൈനിലടക്കം മാറ്റവുമായി യുഎഇ

മാർച്ച് 1 മുതൽ പൊതുയിടങ്ങളിൽ മാസ്‌ക് വേണ്ട; ക്വാറന്റൈനിലടക്കം മാറ്റവുമായി യുഎഇ

പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗം ഒഴിവാക്കാനുള്ള തീരുമാനവുമായി യുഎഇ. അടുത്ത മാസം ആദ്യം മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്കുള്ള ക്വാറന്റൈൻ ചട്ടങ്ങളിൽ അടക്കം വലിയ മാറ്റങ്ങളാണ് യുഎഇ ഇന്നലെ പ്രഖ്യാപിച്ചത്. പൊതുഇടങ്ങളിൽ മാസ്‌ക് ഒഴിവാക്കാമെങ്കിലും അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിയന്ത്രണം തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.

കൊവിഡ് ബാധിതരുടെ ഐസൊലേഷൻ രീതിക്ക് വ്യത്യാസമില്ല. എന്നാൽ സമ്പർക്കത്തിൽ വന്നവർക്ക് ക്വാറന്റൈൻ നിർബന്ധമില്ല. എന്നാൽ ഇവർ അഞ്ച് ദിവസത്തിനിടെ രണ്ട് പിസിആർ പരിശോധനയ്ക്ക് വിധേയമാകണം. കൊവിഡ് കേസുകളിൽ തുടർച്ചയായി ഉണ്ടായ കുറവാണ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിക്കാൻ കാരണം. പൂർണമായ രീതിയിൽ രാജ്യത്തെ സാധാരണ നിലയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് യുഎഇ. പ്രാദേശിക തലത്തിൽ ഓരോ ഇമറൈറ്റുകൾക്കും ക്വാറന്റൈൻ സമയം നിശ്ചയിക്കാനും അധികാരം നൽകിയിട്ടുണ്ട്.

പള്ളികളിൽ ആളുകൾ തമ്മിലുള്ള ഒരുമീറ്റർ നിയന്ത്രണം തുടരും. വാക്‌സിനെടുക്കാത്ത യാത്രക്കാർ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവായ ക്യു ആർ കോഡ് സഹിതമുള്ള പിസിആർ പരിശോധന റിപ്പോർട്ട് കൈവശം കരുതണം. വിനോദ സഞ്ചാര മേഖലയിലെ സാമൂഹ്യ അകലം പാലിക്കൽ വേണ്ടെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments