Monday
12 January 2026
33.8 C
Kerala
HomeWorldസംഘർഷം അതിരൂക്ഷം: ഉക്രൈൻ സൈനിക ക്യാമ്പിൽ റഷ്യൻ ആക്രമണം, 18 പേർ കൊല്ലപ്പെട്ടു, 50 റഷ്യന്‍...

സംഘർഷം അതിരൂക്ഷം: ഉക്രൈൻ സൈനിക ക്യാമ്പിൽ റഷ്യൻ ആക്രമണം, 18 പേർ കൊല്ലപ്പെട്ടു, 50 റഷ്യന്‍ സൈനികരെ വധിച്ചതായി ഉക്രൈൻ

സംഘർഷം അതിരൂക്ഷമായതോടെ അവകാശവാദവുമായി ഉക്രൈനും റഷ്യയും. ഉക്രൈൻ സൈനിക ക്യാമ്പിൽ തങ്ങൾ നടത്തിയ ആക്രമണത്തിൽ 18 പേരെ വധിച്ചുവെന്ന് റഷ്യ അവകാശപ്പെട്ടു. വ്യോമാക്രമണത്തിലാണ് പതിനെട്ടുപേരെ വധിച്ചതെന്ന് റഷ്യൻ സൈനിക വൃത്തങ്ങൾ പറയുന്നത്. അതേസമയം, അഞ്ച് റഷ്യന്‍ വിമാനങ്ങള്‍ വെടിവച്ചിടുകയും ഒരു ഹെലികോപ്ടര്‍ തകര്‍ക്കുകയും ചെയ്തെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആയുധം വച്ച്‌ കീഴടങ്ങണമെന്ന് റഷ്യ ആവശ്യപ്പെട്ടപ്പോള്‍ കീഴടങ്ങില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു.

തങ്ങളുടെ പക്ഷത്തെ ആള്‍ നാശത്തെക്കുറിച്ച്‌ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആകാശം വഴിയും കരവഴിയുമാണ് റഷ്യ ആക്രമണം നടത്തുന്നത്. ഉക്രൈൻ തലസ്ഥാനത്തുള്‍പ്പടെ തുടര്‍ സ്ഫോടനങ്ങള്‍ കേള്‍ക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്യുന്നുണ്ട്. റഷ്യയുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ചതായി ഉക്രൈൻ അറിയിച്ചിട്ടുണ്ട്. യുദ്ധത്തിനെതിരെ റഷ്യക്കാരുടെ പിന്തുണയും പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, ഉക്രയ്നെ യുദ്ധത്തില്‍ നേരിട്ട് സഹായിക്കാനാകില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോ അറിയിച്ചു. സൈനിക സഖ്യം നേരിട്ട് യുദ്ധത്തിന് ഇല്ലെന്ന് നാറ്റോ പ്രഖ്യാപിച്ചു. തങ്ങളുടെ സഖ്യ രാജ്യങ്ങള്‍ക്കു മാത്രമാണ് സുരക്ഷ ഉറപ്പുവരുത്തുകയെന്ന് നാറ്റോ പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന നാറ്റോ യോഗത്തിനു ശേഷമാണ് അംഗരാജ്യങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. യുദ്ധമുണ്ടായാല്‍ ഉക്രയ്ന് വേണ്ടി യുഎസ് നേരിട്ടു രംഗത്തിറങ്ങില്ല. സൈനികരെ അയയ്ക്കില്ലെന്നു പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഫലത്തില്‍ ഉക്രയ്ന്‍ ഒറ്റയ്ക്കാവും റഷ്യക്കെതിരെ പോരാടുക.

RELATED ARTICLES

Most Popular

Recent Comments