Thursday
18 December 2025
24.8 C
Kerala
HomeWorldഉക്രയ്‌ൻ വിമാനത്താവളങ്ങൾ അടച്ചു; ആളുകളെ കയറ്റാതെ ഇന്ത്യൻ വിമാനം മടങ്ങി

ഉക്രയ്‌ൻ വിമാനത്താവളങ്ങൾ അടച്ചു; ആളുകളെ കയറ്റാതെ ഇന്ത്യൻ വിമാനം മടങ്ങി

ഉക്രയ്‌നിലേക്ക്‌ ഇന്ത്യ അയച്ച മൂന്നാമത്തെ വിമാനം ആളുകളെ കയറ്റാതെ തിരികെ പോന്നു. ഉക്രയ്‌ൻ വിമാനത്താവളങ്ങൾ അടച്ച പശ്ചാത്തലത്തിലാണ്‌ തിരികെ വിമാനം പോന്നത്. മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ രാജ്യത്ത് കുടുങ്ങി കിടക്കുന്നു. 18000 ത്തോളം ഇന്ത്യക്കാരാണ്‌ ഉക്രയ്‌നിൽ കുടുങ്ങിക്കിടക്കുന്നത്‌. യുദ്ധസാഹചര്യം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ സമിതി യോഗത്തിൽ ഇന്ത്യ ആവശ്യപ്പെട്ടു. വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഉക്രയ്‌നിൽ കൂടുതൽ നഗരങ്ങളിലേക്ക് കടന്ന് കയറുകയാണ്‌ റഷ്യ. ക്രമറ്റോസ്‌ക്കിൽ വ്യോമാക്രമണം നടന്നു . കീവിൽ വെടിവയ്‌പും സ്‌ഫോ‌ടനവും. യുദ്ധം യുക്രൈൻ ജനതയോടെല്ലെന്ന് റഷ്യൻ പ്രധാനമന്ത്രി വ്ലാഡിമർ പുടിൻ പറഞ്ഞു. സൈനിക നടപടി അനിവാര്യമെന്നും യുക്രൈൻ ആയുധം വെച്ച് കീ‍ഴടങ്ങണമെന്നും പുടിൻ പറഞ്ഞു. സൈനിക നീക്കത്തിൽ നിന്ന് റഷ്യ പിന്മാറണമെന്ന് ഐക്യരാഷ്‌ട്ര സഭ അറിയിച്ചു. യുക്രൈൻ പട്ടാള നിയമം പ്രഖ്യാപിച്ചു. ഐക്യരാ‌ഷ്‌ട്രസഭ അടിയന്തര യോഗം ചേരുകയാണ്.

RELATED ARTICLES

Most Popular

Recent Comments