രാജ്യാന്തര വിപണിയിൽ പത്തുകോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി ഡൽഹിയിൽ മയക്കുമരുന്ന് കടത്ത് സംഘം പിടിയിൽ. സൗത്ത് അമേരിക്കൻ സ്വദേശിയായ മൗറി എർണാ ഗംഗാഡിയൻ (45), നവി മുംബൈയിൽ താമസിക്കുന്ന ഉഗാണ്ട സ്വദേശി നമുബിരു ജനത് (35) എന്നിവരെയാണ് ഡൽഹി പോലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്.
മുംബൈ, ബംഗളൂരു, അഹമ്മദാബാദ്, ഡൽഹി എന്നിവിടങ്ങളിലാണ് ഇവർ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി സ്ത്രീകളുടെ പഴ്സുകളിലും സൗദ്ധര്യവർധക വസ്തുക്കളിലും സമർഥമായി പായ്ക്ക് ചെയ്തുകൊണ്ട് രഹസ്യമായി ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താനാണ് ഇരുവരും ശ്രമച്ചതെന്ന് പോലീസ് പറഞ്ഞു.