ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രനെതിരെ കടുത്ത സ്ത്രീവിരുദ്ധ പരമാർശവുമായി ഡിസിസി പ്രസിഡന്റ് സി പി മാത്യൂ. യുഡിഎഫിൽ നിന്ന് വിജയിച്ച രാജി ചന്ദ്രൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തണലിൽ സുഖവാസം അനുഭവിക്കുകയാണ്. കാലാവധി പൂർത്തിയാക്കുന്നത് വരെ രണ്ടു കാലിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ വരാൻ അനുവദിക്കില്ലെന്ന് ഭീഷണിയും ഉയർത്തിയായിരുന്നു സി പി മാത്യുവിൻ്റെ പ്രസംഗം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിക്കുമെന്നും ബുധനാഴ്ച തടിയമ്പാട് കോൺഗ്രസ് പ്രതിഷേധയോഗത്തിൽ ഡിസിസി പ്രസിഡന്റ് ഭീഷണിമുഴക്കുകയും ചെയ്തു. കോൺഗ്രസ് നേതാവിനെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധമാണുയരുന്നത്.