Wednesday
17 December 2025
30.8 C
Kerala
HomeWorldഷെല്ലാക്രമണം തുടരുന്നു, റഷ്യ വ്യാജപ്രചാരണം നടത്തുന്നുവെന്നും ഉക്രൈൻ

ഷെല്ലാക്രമണം തുടരുന്നു, റഷ്യ വ്യാജപ്രചാരണം നടത്തുന്നുവെന്നും ഉക്രൈൻ

റഷ്യൻ ആക്രമണം ആസന്നമെന്നമട്ടില്‍ പാശ്ചാത്യമാധ്യമങ്ങള്‍ ഭീതി പരത്തുന്നതിനിടയിലും അതിർത്തിയിലേക്കും റഷ്യൻ അനുകൂല കിഴക്കൻ മേഖലയിലേക്കും ഷെല്ലാക്രമണം രൂക്ഷമാക്കി ഉക്രയ്‌ൻ. റൊസ്തോവ്‌ മേഖലയിൽ റഷ്യൻ അതിർത്തിയിലെ സൈനിക പോസ്‌റ്റ്‌ ഉക്രയ്‌ൻ ഷെല്ലാക്രമണത്തിൽ തകർന്നതായി റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസ്‌ അറിയിച്ചു. തകർന്ന കെട്ടിടത്തിന്റെ വീഡിയോ പുറത്തുവിട്ടു.

എന്നാൽ ആരോപണം നിഷേധിച്ച ഉക്രയ്‌ൻ, റഷ്യ വ്യാജപ്രചാരണം നടത്തുകയാണെന്ന്‌ കുറ്റപ്പെടുത്തി. റഷ്യന്‍ അനുകൂലമേഖലയായ ഡൊണെട്‌സ്‌ക്‌ ജനകീയ റിപ്പബ്ലിക്കിലേക്ക്‌ 48 മണിക്കൂറിനുള്ളിൽ ഉക്രയ്‌ൻ സെന്യം 2000 തവണ നിറയൊഴിച്ചതായി ഡൊണെട്‌സ്‌ക്‌ സൈനിക വക്താവ്‌ എഡ്വാർഡ്‌ ബസുരിൻ പറഞ്ഞു.

2015നുശേഷം ഏറ്റവും ശക്തമായ ആക്രമണമാണ്‌ ഉക്രയ്‌ൻ പ്രദേശത്ത്‌ നടത്തുന്നത്‌. ആറ്‌ ജനവാസ കേന്ദ്രങ്ങളിലേക്ക്‌ ഷെല്ലാക്രമണം ഉണ്ടായി. പട്ടാളക്കാരനടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഡൊണെട്‌സ്‌ക്‌ സെൻട്രൽ സിറ്റി ആശുപത്രിയും നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശത്തെ സബ്‌ സ്‌റ്റേഷനും ഭാഗികമായി തകർന്നു. നിയന്ത്രണ രേഖയിൽ സ്ഥിതി അതീവ ഗുരുതരമെന്ന്‌ ഡൊണെട്‌സ്‌ക് സൈന്യം വ്യക്തമാക്കി.

സാഹചര്യം വഷളാകുന്ന പശ്ചാത്തലത്തിൽ ലുഹാൻസ്ക്‌ ജനകീയ റിപ്പബ്ലിക്കിലെ അമ്പത്തഞ്ച്‌ വയസ്സിനു മുകളിലുള്ളവർ സൈന്യത്തിൽ രജിസ്‌റ്റർ ചെയ്യണമെന്ന്‌ മേധാവി ലിനോയിഡ്‌ പസ്‌ചെനിക്‌ ഉത്തരവിട്ടു.

RELATED ARTICLES

Most Popular

Recent Comments