Wednesday
17 December 2025
31.8 C
Kerala
HomeKeralaമൂന്നാറിൽ കാട്ടാനക്കൂട്ടം കെ എസ് ആർ ടി സി ബസിനെ ആക്രമിച്ചു

മൂന്നാറിൽ കാട്ടാനക്കൂട്ടം കെ എസ് ആർ ടി സി ബസിനെ ആക്രമിച്ചു

മൂന്നാറിൽ കാട്ടാനക്കൂട്ടം കെ എസ് ആർ ടി സി ബസിനെ ആക്രമിച്ചു. യാത്രക്കാരും, ജീവനക്കാരും രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇന്ന് പുലർച്ചെ തേനിയിൽ നിന്ന് മൂന്നാറിലേക്ക് വന്ന RSC 596 കെ എസ് ആർ ടി സി ബസിനെയാണ് മൂന്ന് മണിയോടെ തോണ്ടിമല ഭാഗത്ത് വച്ച് കാട്ടാനക്കൂട്ടം ആക്രമിച്ചത്. ആക്രമണത്തിനിടെ ആനക്കൂട്ടം ബസിന്റെ മുൻഭാഗത്തെ ഗ്രിൽ ചവിട്ടിത്തകർത്തു.

കൂടാതെ തലയും, കൊമ്പും കൊണ്ട് ഗ്ലാസ് കുത്തിപ്പൊട്ടിക്കുകയും ചെയ്തു. കുറച്ച് നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ഇവ പിൻമാറിയത്. പിന്നീട് ആനകൾ സംഭവസ്ഥലത്തു നിന്നും പൂർണമായും പോയ ശേഷമാണ് യാത്രക്കാരുമായി ഡൂട്ടിയിലുണ്ടായിരുന്ന
ഡ്രൈവർ സതീഷ്കുമാറും കണ്ടക്ടർ ദേവേന്ദ്രൻ ഗോപാലും ചേർന്ന് ബസ് സുരക്ഷിതമായി മൂന്നാറിലെത്തിച്ചത്.

RELATED ARTICLES

Most Popular

Recent Comments