Thursday
1 January 2026
24.8 C
Kerala
HomeKeralaപ്രിയതമന് കരൾ പകുത്ത് നൽകി: ശസ്ത്രക്രിയ വിജയം; സുബീഷും പ്രവിജയും സുഖം പ്രാപിക്കുന്നു; മന്ത്രി വീഡിയോ...

പ്രിയതമന് കരൾ പകുത്ത് നൽകി: ശസ്ത്രക്രിയ വിജയം; സുബീഷും പ്രവിജയും സുഖം പ്രാപിക്കുന്നു; മന്ത്രി വീഡിയോ കോളിൽ സംസാരിച്ചു

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്‌ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ ചികിത്സയിലുള്ള തൃശൂര്‍ സ്വദേശി സുബീഷിനേയും കരള്‍ പകുത്ത് നല്‍കിയ ഭാര്യ പ്രവിജയേയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വീഡിയോ കോൾ വിളിച്ച് സംസാരിച്ചു. രണ്ടുപേരും മന്ത്രിയുമായി സന്തോഷം പങ്കുവച്ചു. ഇരുവരുടേയും ആരോഗ്യനില ചോദിച്ചറിഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞ് നേരിട്ട് കാണാമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറുമായും ഗ്യാസ്‌‌ട്രോഎന്‍ട്രോളജി വിഭാഗം ഡോ. സിന്ധുവുമായും മന്ത്രി സംസാരിച്ചു. രണ്ട് പേരേയും വെന്റിലേറ്ററില്‍ നിന്നും മാറ്റിയിട്ടുണ്ട്. ഇരുവരുടേയും ആരോഗ്യനില നിലവില്‍ തൃപ്‌തികരമാണ്. അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായതിനാല്‍ സുബിന് അല്‍പനാള്‍ കൂടി തീവ്ര പരിചരണം ആവശ്യമാണ്.

RELATED ARTICLES

Most Popular

Recent Comments