മലപ്പുറത്ത് ലഹരി നിർമാണ ഫാക്ടറി കണ്ടെത്തി; പുകയില ഉൽപന്നങ്ങളും നിർമാണ യന്ത്രങ്ങളും പിടികൂടി

0
56

മലപ്പുറത്ത് ലഹരി വസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറി കണ്ടെത്തി. കുറ്റിപ്പുറത്താണ് പുകയില ഉൽപ്പന്നങ്ങൾ നിർമിക്കുന്ന ഫാക്ടറി കണ്ടെത്തിയിരിക്കുന്നത്. പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് എന്നയാളാണ് കെട്ടിടം വാടകയ്ക്കെടുത്തിരിക്കുന്നതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവിടെ നിന്ന് പുകയില ഉത്പന്നങ്ങളും നിർമാണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

എടച്ചലം കുന്നുംപുറത്ത് സ്ഥിതിചെയ്യുന്ന ഫാക്ടറിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ നിർമിച്ച് സമീപ ജില്ലകളിൽ വിതരണം ചെയ്തിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് ഇത്തരമൊരു ഫാക്ടറി പ്രവർത്തിക്കുന്നതായി നാട്ടുകാരാണ് കണ്ടെത്തിയത്. ഇവിടേക്ക് എത്തിയ പുകയില നാട്ടുകാർ തടയുകയും ചെയ്തിരുന്നു’