ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന്റെ പേരില്‍ പ്രമുഖ ടൂത്ത് പേസ്റ്റ് ബ്രാന്‍ഡായ സെന്‍സൊഡൈന്റെ പരസ്യങ്ങള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തി. സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയുടേതാണ് (സിസിപിഎ) നടപടി.
ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും 60 സെക്കന്റുകള്‍ക്കുള്ളില്‍ ഫലം കാണുമെന്നുമുള്ള വാഗ്ദാനങ്ങളില്‍ പരിശോധന നടത്തി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് സിസിപിഎ ഡയറക്ടര്‍ ജനറല്‍ ഇന്‍വസ്റ്റിഗേഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. ഓര്‍ഡര്‍ പുറപ്പെടുവിച്ച് ഏഴുദിവസത്തിനുള്ളില്‍ പരസ്യങ്ങള്‍ പിന്‍വലിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഇന്ത്യയ്ക്ക് പുറത്തുള്ള ഡെന്റിസ്റ്റുകള്‍ പരസ്യത്തില്‍ സെന്‍സോഡൈന്‍ ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പ്രത്യക്ഷപ്പെടുന്നുവെന്നാണ് സിസിപിഎയുടെ കണ്ടെത്തല്‍.