Thursday
18 December 2025
22.8 C
Kerala
HomeIndiaതെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; നാപ്‌ടോളിന് പത്ത് ലക്ഷം പിഴ

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; നാപ്‌ടോളിന് പത്ത് ലക്ഷം പിഴ

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിനും വ്യാപാര മര്യാദകള്‍ പാലിക്കാത്തതിനും ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ നാപ്‌ടോളിന് പിഴയിട്ട് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സി സി പി എ) പത്ത് ലക്ഷം രൂപയാണ് നാപ്‌ടോളിന് പിഴ ചുമത്തിയത്. പരസ്യങ്ങളിലൂടെ ഉപഭോക്താക്കളില്‍ തെറ്റിദ്ധാരണ പരത്തുന്നു എന്ന് കാണിച്ചാണ് നടപടി. ഫെബ്രുവരി രണ്ടിനാണ് നാപ്‌ടോളിനെതിരരെയുള്ള ഉത്തരവ് സി സി പി എ പുറത്തിറക്കിയത്.

നാപ്‌ടോളിനെതിരെ സി സി പി എ സ്വമേധയാ കേസെടുക്കുകയായിരുന്നു. രണ്ട് സെറ്റ് സ്വര്‍ണാഭരണം (Set of 2 Gold Jewelry), മാഗ്നറ്റിക് നീ സപ്പോര്‍ട്ട് (Magnetic Knee Support), ആക്വാപ്രഷര്‍ യോഗാ സ്ലിപ്പര്‍ (Aqua Pressure Yoga Slipper) എന്നീ ഉത്പന്നങ്ങള്‍ക്കെതിരെയാണ് സി.സി.പി.എയുടെ കേസ്. നാപ്‌ടോളിന്റെ ഭാഗം കൂടി കേട്ട ശേഷമാണ് ഉത്തരവെന്നും സി സി പി എ വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments