Monday
12 January 2026
33.8 C
Kerala
HomeIndiaജാർഖണ്ഡിൽ ഐഇഡി സ്‌ഫോടനം; രണ്ട് ജവാൻമാർക്ക് പരിക്കേറ്റു

ജാർഖണ്ഡിൽ ഐഇഡി സ്‌ഫോടനം; രണ്ട് ജവാൻമാർക്ക് പരിക്കേറ്റു

ജാർഖണ്ഡിലെ ലോഹർദാഗ ജില്ലയിൽ ഐഇഡി സ്‌ഫോടനം. തീവ്രവാദ ബാധിത പ്രദേശമായ ബുൾബുൾ- പെഷ്രാർ മേഖലയിലാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ കോബ്രാ ബറ്റാലിയനിലെ രണ്ട് ജവാൻമാർക്ക് ഗുരുതരമായി പരുക്കേറ്റു.

കോബ്രാ ജവാൻമാരായ ദിലീപ് കുമാർ, നാരായൺ ദാസ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ വിമാനമാർഗം റാഞ്ചിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.ബുൾബുൾ- പെഷ്രാർ മേഖലയിൽ സിആർപിഎഫിന്റെ പ്രത്യേക ഓപറേഷൻ യൂണിറ്റായ കോബ്രയും ജാർഖണ്ഡ് പോലീസും സംയുക്‌തമായി ഒരു ഓപ്പറേഷൻ നടത്തിയിരുന്നു. ഇതിനിടെയാണ് സ്‌ഫോടനം നടന്നത്.

അതേസമയം മേഖലയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായിതീവ്രവാദ പ്രവർത്തനങ്ങൾ വർധിച്ചതായി പ്രദേശവാസികൾ പറയുന്നു. ജില്ലയിലെ വിമതരെ പിടികൂടാനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

RELATED ARTICLES

Most Popular

Recent Comments