Monday
12 January 2026
27.8 C
Kerala
HomeKeralaശ്രീകാന്ത് വെട്ടിയാർക്ക് മുൻകൂർ ജാമ്യം

ശ്രീകാന്ത് വെട്ടിയാർക്ക് മുൻകൂർ ജാമ്യം

യുവതിയെ പിഡീപ്പിച്ച കേസിൽ വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ശ്രീകാന്ത് വെട്ടിയാറെ അറസ്‌റ്റ് ചെയ്യാൻ പോലീസ് നീക്കമാരംഭിച്ചതിന് പിന്നാലെയായിരുന്നു മുൻകൂർ ജാമ്യാപേക്ഷയുമായി ശ്രീകാന്ത് ഹൈക്കോടതിയെ സമീപിച്ചത്.

ജനുവരി 24നാണ് ശ്രീകാന്ത് വെട്ടിയാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നത്. പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമാണെന്നും ജാമ്യാപേക്ഷയിൽ ശ്രീകാന്ത് ആരോപിക്കുന്നു. പരാതിക്കാരി തന്റെ സുഹൃത്തായിരുന്നു എന്നും ഗൂഢ ലക്ഷ്യത്തോടൈയാണ് തന്നോട് സൗഹൃദം സ്‌ഥാപിച്ചതെന്നും ശ്രീകാന്ത് വെട്ടിയാർ അവകാശപ്പെടുന്നു. വിമൻ എഗെയിൻസ്‌റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാൽസംഗ ആരോപണം ആദ്യം ഉന്നയിച്ചിരുന്നത്. പിന്നീട് വീണ്ടും അതേ പേജിലൂടെ മറ്റൊരാൾ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

ശ്രീകാന്ത് വെട്ടിയാർ പ്രണയം നടിച്ച് പല ആവശ്യങ്ങൾക്കായി ഉപയോഗിച്ചവരിൽ ഒരാൾ എന്നു പറഞ്ഞാണ് നീണ്ട കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സാമ്പത്തിക ചൂഷണത്തിനു പുറമെ മാനസിക വൈകാരിക ഉപദ്രവങ്ങൾ നേരിട്ടെന്നും യുവതി ആരോപിക്കുന്നുണ്ട്.

അതേസമയം ബലാൽസംഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലാണെന്നാണ് വിവരം. ശ്രീകാന്ത് വെട്ടിയാർക്കായി തിരച്ചിൽ ഊർജിതമാക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നിർദ്ദേശം നൽകിയിരുന്നു. ശ്രീകാന്തിനെ തേടി പോലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല.

RELATED ARTICLES

Most Popular

Recent Comments