Monday
12 January 2026
25.8 C
Kerala
HomePoliticsസിപിഐ എം സംസ്‌ഥാന സമ്മേളനം; മുൻ നിശ്‌ചയിച്ച ദിവസം തന്നെ നടത്താൻ തീരുമാനം

സിപിഐ എം സംസ്‌ഥാന സമ്മേളനം; മുൻ നിശ്‌ചയിച്ച ദിവസം തന്നെ നടത്താൻ തീരുമാനം

സിപിഐ എം പാർട്ടി കോൺഗ്രസും, സംസ്‌ഥാന സമ്മേളനവും മുൻ നിശ്‌ചയിച്ച തീയതികളിൽ തന്നെ നടത്താൻ തീരുമാനം. സിപിഐ എം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സമ്മേളന തീയതികൾ മാറ്റേണ്ടതില്ലെന്നും, കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം സമ്മേളനങ്ങൾ നടത്താനും യോഗത്തിൽ തീരുമാനിച്ചു.

മാർച്ച് 1ആം തീയതി മുതൽ 4ആം തീയതി വരെയാണ് സിപിഐ എം സംസ്‌ഥാന സമ്മേളനം നടക്കുക. സംസ്‌ഥാന സമ്മേളനത്തിന് പ്രകടനം ഉണ്ടായിരിക്കില്ല. കൂടാതെ പൊതു സമ്മേളനത്തിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കാനും, സമ്മേളന പ്രതിനിധികൾക്ക് ആർടിപിസിആർ നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

കൂടാതെ കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളിൽ നടത്താനും തീരുമാനമായി. കണിച്ചുകുളങ്ങരയിൽ വച്ചാണ് സമ്മേളനം നടക്കുക. പൊതു സമ്മേളനം, പ്രകടനങ്ങൾ എന്നിവ ഒഴിവാക്കി പ്രതിനിധി സമ്മേളനം മാത്രമാണ് നടക്കുക.

RELATED ARTICLES

Most Popular

Recent Comments