BREAKING… ഏഷ്യാനെറ്റിൽ നിന്നും മാധ്യമ പ്രവർത്തകരുടെ രാജി തുടരുന്നു ; അവതാരകയുടെ രാജി ബി ജെ പി സ്ഥാനാർത്ഥി ആകാനോ?

0
118

മാധ്യമ പ്രവർത്തകൻ ശ്യാംകുമാറിന് പിന്നാലെ പ്രമുഖ അവതാരകയും ഏഷ്യാനെറ്റ് വിടുന്നു. ഏഷ്യാനെറ്റിൻ്റെ പ്രധാന അവതാരക രാജിക്കത്ത് കൈമാറി. പ്രത്യേക കാരണമൊന്നും സൂചിപ്പിക്കാതെയാണ് രാജി. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് രാജി എന്നാണ് സൂചന. വി മുരളീധരനുമായി അടുത്ത ബന്ധമുള്ള ഈ മാധ്യമ പ്രവർത്തക ബി ജെ പി സ്ഥാനാർത്ഥി ആയാകും മത്സരിക്കുക. മധ്യകേരളത്തിലെ ഒരു മണ്ഡലത്തിൽ ഇവരെ മത്സരിപ്പിക്കുമെന്നും സൂചനയുണ്ട്. ഇതു സംബന്ധിച്ച് ഇവർക്കിടയിൽ ധാരണയായി എന്നും സൂചനയുണ്ട്.

കെ സുരേന്ദ്രൻ്റെ ജാഥ തുടങ്ങുമ്പോൾ അതിൻ്റെ ഭാഗമാകാനാകാം നേരത്തെ രാജിവെച്ചത്. ജാഥയുടെ പ്രചരണ പ്രവർത്തനങ്ങളിലും ഇവർ ഇടപെടും. സംസ്ഥാനതലത്തിലെ വാർ റൂമിലാകും ജാഥയുടെ പ്രചരണ പദ്ധതികൾ തയ്യാറാക്കുക.

പല മാധ്യമങ്ങളിലേയും ആർ എസ് എസുകാരായ മാധ്യമ പ്രവർത്തകരെ പിൻവാതിൽ വഴി കേന്ദ്ര സർക്കാരിൽ നിയമിക്കാൻ ബി ജെ പി പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായി ഏഷ്യാനെറ്റ് റിപ്പോർട്ടർക്ക് തന്നെ ഇത്തരം നിയമനം നൽകി. പിൻവാതിൽ നിയമനത്തിനുള്ള കൂടുതൽ ശ്രമം ആരംഭിച്ചിട്ടുമുണ്ട്. കുറേ മാധ്യമ പ്രവർത്തകർ ഉൾപ്പെടുന്ന പ്രത്യേക ടീമുണ്ടാക്കി തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനാണ് ബി ജെ പി പദ്ധതി.