“ജവാന്‍” തികയുന്നില്ല, ഉൽപ്പാദനം 16,​000 കെയ്സ് ആയി കൂട്ടണമെന്ന് ബെവ്കോ

0
143

നിലവിലെ സാഹചര്യത്തിൽ ജവാന്‍ മദ്യം പ്രതിദിനം 16,​000 കെയ്സ് ഉൽപ്പാദിപ്പിക്കണമെന്നാവശ്യപ്പെട്ട് ബെവ്കോ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. നിലവില്‍ 7,500 കെയ്സാണ് ദിവസ ഉൽപ്പാദനം. പലയിടത്തും ഇത് തികയുന്നില്ല. ഇത് പരിഹരിക്കാനാണ് ഉൽപ്പാദനം വർധിപ്പിക്കാൻ ബെവ്കോ എം ഡി ശുപാര്‍ശ സമര്‍പ്പിച്ചത്.

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡാണ് ജവാൻ മദ്യം ഉൽപ്പാദിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായിട്ടും അതിനനുസരിച്ച് ഉൽപ്പാദനം കൂട്ടാനാകാത്ത അവസ്ഥയിലാണ് കമ്പനി. മലബാര്‍ മേഖലയില്‍ വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന ചിറ്റൂര്‍ കോ – ഓപ്പറേറ്റീവ് ഷുഗര്‍ മില്‍ തുറക്കണമെന്ന ശുപാര്‍ശയും ബെവ്കോ സര്‍ക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

ശുപാർശ അംഗീകരിച്ചാൽ മദ്യ നിര്‍മ്മാണത്തിനായി ഒരു ലൈന്‍ സ്ഥാപിക്കേണ്ടിവരും. ഇതിനു 30 ലക്ഷം രൂപയാണ് കണക്കാക്കുന്ന ചെലവ്. കൂടാതെ മേല്‍നോട്ടക്കാരെയടക്കം കൂടുതല്‍ ജീവനക്കാരെയും നിയമിക്കേണ്ടിവരും.

(മദ്യപാനം ആരോഗ്യത്തിന് ഹാനികരം)