ഫെബ്രുവരി 23, 24 തീയതികളിൽ നടത്താനിരുന്ന അഖിലേന്ത്യാ പൊതുപണിമുടക്ക് മാറ്റി വെച്ചതായി കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പൊതുവേദി അറിയിച്ചു. മാർച്ച് 28, 29 തീയതികളിലേക്കാണ് പണിമുടക്ക് മാറ്റിയത്.
അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്, പാർലമെന്റ് സമ്മേളനം എന്നിവ പ്രമാണിച്ചാണ് പണിമുടക്ക് മാറ്റിയത്. ജീവനക്കാരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള സാഹചര്യവും പരിഗണിച്ചാണ് തീരുമാനം. മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ, ജനദ്രോഹ നയങ്ങൾക്കെതിരെയാണ് സംയുക്‌ത കിസാൻ മോർച്ച ഉൾപ്പെടെ 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പണിമുടക്ക്.