ഒമിക്രോണ്‍ വ്യാപനം കൂടുതലെങ്കിലും ഡെല്‍റ്റയെ പോലെ തീവ്രമാകില്ല; എല്ലാവര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ല: ആരോഗ്യ മന്ത്രി

0
43

പ്രതിദിന കൊവിഡ് കേസുകള്‍ 50,000ത്തിനു മുകളിലാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മൂന്നാം തരംഗത്തിലെ പ്രതിരോധ തന്ത്രം വ്യത്യസ്തമാണെന്നും ആക്ടീവ് കേസുകളുടെ 3.6 ശതമാനം മാത്രമാണ് ആശുപത്രിയിലുള്ളതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഐ സി യുവില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയില്ല.

ഒമിക്രോണ്‍ വ്യാപനം കൂടുതലെങ്കിലും ഡെല്‍റ്റയെ പോലെ തീവ്രമാകില്ല. എല്ലാവര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് ബാധിതരെ അടുത്ത് പരിചരിക്കുന്നവര്‍ മാത്രം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതി.

കൗമാരക്കാരിലെ വാക്‌സിനേഷന്‍ 70 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. അത്യാവശ്യത്തിനല്ലാതെ ആശുപത്രിയില്‍ പോകരുത്. ടെലി മെഡിസിന്‍, ഇ സഞ്ജീവനി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രവര്‍ത്തകരുടെ പൂള്‍ രൂപീകരിക്കുമെന്നും ടെലി മെഡിസിന്‍ സംവിധാനത്തില്‍ വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും വീണാ ജോർജ് അറിയിച്ചു.