Thursday
18 December 2025
24.8 C
Kerala
HomeKeralaസായാഹ്‌ന‌ശബ്‌ദം മാനേജിംഗ് എഡിറ്റർ എസ് സുഗതൻ അന്തരിച്ചു

സായാഹ്‌ന‌ശബ്‌ദം മാനേജിംഗ് എഡിറ്റർ എസ് സുഗതൻ അന്തരിച്ചു

സായാഹ്‌നശബ്ദം മാനേജിംഗ് എഡിറ്റർ പള്ളിത്തോട്ടം കൗമുദി നഗർ പരമേശ്വറിൽ എസ് സുഗതൻ (74) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. മാധ്യമപ്രവർത്തനത്തിനുപുറമെ വാണിജ്യ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ സജീവമായിരുന്നു. ചെറുപ്പകാലത്ത് സിനിമ മേഖലയുമായി അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

പ്രേംനസീറിനൊപ്പം നിരവധി സിനിമകളിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി പ്രവർത്തിച്ചിട്ടുണ്ട്. എസ് എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം, ചേംബർ ഒഫ് കൊമേഴ്സ് ആദ്യകാല പ്രവർത്തകൻ, റീട്ടെയിൽ മർച്ചന്റ് അസോസിയേഷൻ ആദ്യകാല സെക്രട്ടറി, കൗമുദി നഗർ രക്ഷാധികാരി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

യശോദ ദേവിയാണ് ഭാര്യ. പരേതനായ സൈജു സുഗതൻ, ദിവ്യ ദീപു (മാനേജിംഗ് എഡിറ്റർ, കേരള കൗമുദി) എന്നിവർ മക്കളാണ്. മരുമകൻ: കേരള കൗമുദി ചീഫ് എഡിറ്റർ ദീപു രവി. സഹോദരങ്ങൾ: എസ് സുമംഗല, ഷൈലജ രവി (ഡയറക്‌ടർ, കേരള കൗമുദി), വിജയലക്ഷ്‌മി, എസ് മോഹനൻ.

RELATED ARTICLES

Most Popular

Recent Comments