Monday
12 January 2026
23.8 C
Kerala
HomeKeralaഇത്‌ പാവങ്ങൾക്കൊപ്പം നിന്ന സർക്കാർ: എ വിജയരാഘവൻ

ഇത്‌ പാവങ്ങൾക്കൊപ്പം നിന്ന സർക്കാർ: എ വിജയരാഘവൻ

നവകേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ് എന്ന മുദ്രാവാക്യം ഉയർത്തി നടക്കുന്ന വികസന മുന്നേറ്റ യാത്ര കോഴിക്കോട്‌ ജില്ലയിൽ മൂന്നാം നാൾ പര്യടനം തുടരുന്നു.

പാവങ്ങൾക്ക് വിഷമമുണ്ടാക്കുന്ന ഒരു നിലപാടും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നടപ്പാക്കാത്ത സർക്കാരാണ് പിണറായി വിജയന്റേതെന്ന് ജാഥാക്യാപ്റ്റൻ എ വിജയരാഘവൻ പറഞ്ഞൂ. ബിജെപിയുടെ വർഗീയതയെ ചെറുക്കാൻ കോണ്ഗ്രസിനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എലത്തൂർ മണ്ഡലത്തിലെ ചേളന്നൂർ കുമാര സ്വാമിയിലായിരുന്നു ആദ്യ സ്വീകരണം. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം മാമ്പറ്റ ശ്രീധരൻ അധ്യക്ഷനായി. എൻസിപി നേതാവ് സജിത്ത് സ്വാഗതം പറഞ്ഞു.

ജാഥയെ വരവേൽക്കാൻ  നൂറുകണക്കിനാളുകൾ രാവിലെ തന്നെ  വേദിയിലേക്കെത്തി. അമ്മമാരും കുട്ടികളും യുവജനങ്ങളും കർഷകരും തൊഴിലാളികളുമടക്കമുള്ളവർ അഭിവാദ്യമർപ്പിക്കാനെത്തി.

ജാഥാ നായകൻ എ വിജയരാഘവന്  പുറമെ അംഗങ്ങളായ  കെ പി രാജേന്ദ്രൻ (സിപിഐ), പി സതീദേവി (സിപിഐ എം), പി ടി ജോസ്‌ (കേരള കോൺഗ്രസ്‌ എം) കെ ലോഹ്യ (ജെഡിഎസ്‌), പി കെ രാജൻ (എൻസിപി), ബാബു ഗോപിനാഥ്‌ (കോൺഗ്രസ്‌ എസ്‌), കെ പി മോഹനൻ (എൽജെഡി), ജോസ്‌ ചെമ്പേരി (കേരള കോൺഗ്രസ് ബി), കാസിം ഇരിക്കൂർ (ഐഎൻഎൽ), ബിനോയ്‌ ജോസഫ്‌ (കേരള കോൺഗ്രസ്‌ സ്‌കറിയ), എ ജെ ജോസഫ്‌ (ജനാധിപത്യ കേരള കോൺഗ്രസ്‌) എന്നിവർ സംസാരിച്ചു.

കുന്നമംഗലം മണ്ഡലത്തിലെ മാവൂർ, ബേപ്പൂരിലെ ഫറോക്ക്‌ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ സമാപിക്കും. ശനിയാഴ്ച രാവിലെ ജാഥ മലപ്പുറത്ത് പ്രവേശിക്കും.

 

RELATED ARTICLES

Most Popular

Recent Comments