Monday
12 January 2026
23.8 C
Kerala
HomeKeralaവീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ

വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ

വീട് അടിച്ചു തകർത്ത്, തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ. നെയ്യാറ്റിൻകര പുലിയൂർ ശാലയിലാണ് സംഭവം. പുലിയൂർ ശാല പൊട്ടൻചിറ വാഴവിള കുഴി വീട്ടിൽ കുമാർ (45) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പൊലീസ് നടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഭാര്യയ്ക്ക് മറ്റ് ചിലരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീട്ടിൽ കലഹം പതിവായിരുന്നു. ഇന്നലെയും കുമാർ ഭാര്യയെയും കുട്ടികളെയും മർദിച്ചിരുന്നു. തുടർന്ന് പൊലീസ് എത്തി ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. പ്രകോപിതനായ കുമാർ വീട്ടിലെ മുഴുവൻ ജനൽച്ചില്ലുകളും ഫർണിച്ചറുകളും അടിച്ചുതകർത്തു.

തുടർന്ന് ഇന്ന് രാവിലെ വീട്ടിൽ പെട്രോൾ ഒഴിച്ചശേഷം കിടപ്പു മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. പാറശ്ശാലയിൽ നിന്ന് ഫയർഫോഴ്സ് എത്തിയായിരുന്നു തീ കെടുത്തിയത്. കുമാറിന്റ ശരീരം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

RELATED ARTICLES

Most Popular

Recent Comments