Monday
12 January 2026
27.8 C
Kerala
HomeKeralaപോക്കറ്റിൽ സൂക്ഷിച്ച ഫോൺ പൊട്ടിത്തെറിച്ചു; ബൈക്ക് യാത്രക്കിടെ വിദ്യാർഥിക്ക് പരിക്ക്

പോക്കറ്റിൽ സൂക്ഷിച്ച ഫോൺ പൊട്ടിത്തെറിച്ചു; ബൈക്ക് യാത്രക്കിടെ വിദ്യാർഥിക്ക് പരിക്ക്

പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് സ്‌കൂട്ടർ യാത്രക്കിടെ വിദ്യാർഥിക്ക് പരിക്ക്. അമ്പലപ്പുഴ സ്വദേശിയായ അമൽ രാജുവിനാണ് പരിക്കേറ്റത്. പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഫോൺ ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു.

ചേർത്തല പോളിടെക്നിക്കിലെ പരീക്ഷ കഴിഞ്ഞ് സ്‌കൂട്ടറിൽ മടങ്ങുമ്പോഴായിരുന്നു സംഭവം ഉണ്ടായത്. ഒരു വർഷമായി ഉപയോഗിച്ച് വന്ന റിയൽമി 6 പ്രോ എന്ന ഫോണാണ് തീപിടിച്ച്‌ പൊട്ടിത്തെറിച്ചതെന്ന് അമൽ വ്യക്‌തമാക്കി. അപകടത്തെ തുടർന്ന് അമലിന്റെ കൈയ്‌ക്കും, തുടയ്‌ക്കും പരിക്കേറ്റിട്ടുണ്ട്. കൂടാതെ പാന്റിന്റെ ഒരു ഭാഗം കത്തി പോകുകയും ചെയ്‌തു.

RELATED ARTICLES

Most Popular

Recent Comments