Monday
12 January 2026
33.8 C
Kerala
HomeKeralaകണ്ണൂരിൽ പോക്‌സോ കേസിലെ അതിജീവതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ പോക്‌സോ കേസിലെ അതിജീവതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തളിപ്പറമ്പിൽ പോക്‌സോ കേസിലെ അതിജീവതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ 19 കാരിയയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് പെൺകുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൂന്ന് വർഷം മുമ്പാണ് പെൺകുട്ടിക്ക് നേരെ പീഡനം നടന്നത്.

പാലക്കാട് സ്വദേശിയായ രാഹുൽ കൃഷ്‌ണ എന്നയാളാണ് പീഡനക്കേസിലെ പ്രതി. 17 വയസ് ഉള്ളപ്പോഴാണ് പെൺകുട്ടി ഇൻസ്‌റ്റാഗ്രാം വഴി രാഹുൽ കൃഷ്‌ണയെ പരിചയപ്പെട്ടത്. തുടർന്നാണ് പീഡനം നടന്നത്. എന്നാൽ, പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കൈവശം ഉണ്ടെന്ന് പറഞ്ഞ് യുവാവ് പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയുടെ ബന്ധുക്കൾക്ക് ഇയാൾ വീഡിയോ അയച്ച് കൊടുക്കുകയും ചെയ്‌തിരുന്നു. തുടർന്നാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.

പരാതിയുടെ അടിസ്‌ഥാനത്തിൽ തളിപ്പറമ്പ് പോലീസ് രാഹുൽ കൃഷ്‌ണയെ അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാൽ, മൂന്ന് വർഷം പിന്നിട്ടിട്ടും പെൺകുട്ടി പീഡനം നടന്നതിന്റെ മാനസിക ആഘാതത്തിൽ നിന്ന് മോചിത ആയിട്ടുണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം, മരണത്തിൽ മറ്റെന്തെങ്കിലും ദുരൂഹത ഉണ്ടോയെന്നും പോലീസ് അന്വേഷിക്കും. കുട്ടിയുടെ മൊബൈൽ ഫോൺ പോലീസ് പരിശോധിക്കും.

RELATED ARTICLES

Most Popular

Recent Comments