രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
◼️ കുടുംബാംഗങ്ങളുമായി യാതൊരുവിധ സമ്പർക്കവും പാടില്ല.
◼️ വായുസഞ്ചാരമുള്ള മുറിയിൽ താമസിക്കുക
◼️ എല്ലായ്പ്പോഴും എൻ-95 മാസ്ക് അല്ലെങ്കിൽ ഡബിൾ മാസ്ക് ഉപയോഗിക്കുക
◼️ കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ചെയ്യുക.
◼️ പാത്രങ്ങൾ, ധരിക്കുന്ന വസ്ത്രങ്ങൾ തുടങ്ങിയ വ്യക്തിഗത വസ്തുക്കൾ ഒരു കാരണവശാലും മറ്റുള്ളവർ ഉപയോഗിക്കാൻ ഇടയാകരുത്.
◼️ മുറിക്കുള്ളിൽ സ്പർശിക്കുന്ന പ്രതലങ്ങൾ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുക.
◼️ പൾസ് ഓക്സീമീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്റെ അളവ് പരിശോധിച്ച് രേഖപ്പെടുത്തുക
◼️ ശരീരോഷ്മാവ് അളന്ന് രേഖപ്പെടുത്തുക.
◼️ നന്നായി വിശ്രമിക്കുക. ധാരാളം വെള്ളം കുടിക്കുക. കൃത്യസമയത്ത് ആഹാരം കഴിക്കുക.
◼️ ദിവസവും കൃത്യമായ ഇടവേളകളിൽ നാലു നേരം 650 മില്ലിഗ്രാം പാരാസെറ്റമോൾ കഴിച്ചിട്ടും ശരീരോഷ്മാവ് നിയന്ത്രണ വിധേയമാകുന്നില്ലെങ്കിൽ ഡോക്ടറെ വിവരമറിയിക്കുക.
◼️ സമൂഹ മാധ്യമങ്ങൾ വഴി ലഭിക്കുന്ന വ്യാജ സന്ദേശങ്ങൾ അവഗണിക്കുക.
◼️ ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നു കഴിക്കുകയോ രക്തം പരിശോധിക്കുകയോ എക്സ് റേ, സി.ടി. സ്കാൻ എന്നിവ നടത്തുകയോ ചെയ്യരുത്.
◼️ സ്വന്തം താത്പര്യപ്രകാരം സ്റ്റിറോയ്ഡുകൾ കഴിക്കരുത്.
◼️ ഡോക്ടറുടെ കുറിപ്പടി മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
വൈദ്യസഹായം തേടേണ്ട സാഹചര്യങ്ങൾ
◼️ മൂന്ന് ദിവസത്തിലധികം ശരീരോഷ്മാവ് 100 ഡിഗ്രി സെൽഷ്യസിനു മുകളിൽ തുടർന്നാൽ
◼️ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിട്ടാൽ
◼️ ഒരു മണിക്കൂറിൽ മൂന്ന് തവണയും ഓക്സിജൻ സാച്ചുറേഷൻ 93 ശതമാനത്തിൽ താഴ്ന്നു നിന്നാൽ
◼️ നെഞ്ചിൽ വേദന അല്ലെങ്കിൽ ഭാരം അനുഭവപ്പെട്ടാൽ
◼️ ആശയക്കുഴപ്പം അനുഭവപ്പെട്ടാൽ.
◼️ കഠിനമായ ക്ഷീണവും പേശിവേദനയും ഉണ്ടായാൽ.
ചികിത്സ
◼️ നിലവിൽ മറ്റു രോഗങ്ങൾക്ക് (പ്രമേഹം, രക്താതി മർദ്ദം തുടങ്ങിയവ ) ചികിത്സ തേടുന്നവർ ഡോക്ടറുടെ നിർദേശപ്രകാരം അത് തുടരുക.
◼️ ഇ-സഞ്ജീവനി പോലുള്ള ടെലി കൺസൾട്ടേഷൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക.
◼️ പനി, മൂക്കൊലിപ്പ്, ചുമ എന്നീ ലക്ഷണങ്ങൾക്കുള്ള ചികിത്സ തുടരുക.
◼️ ദിവസം മൂന്നു നേരം ചൂടുവെള്ളം കവിൾ കൊള്ളുകയോ ആവി പിടിക്കുകയോ ചെയ്യുക.
വീട്ടിൽ കോവിഡ് രോഗികളെ പരിചരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
◼️ രോഗിയുടെ അടുത്ത് പോകുമ്പോൾ എൻ95 മാസ്ക് അല്ലെങ്കിൽ ഡബിൾ മാസ്ക് ഉപയോഗിക്കുക
◼️ താമസിക്കുന്ന മുറിയിൽ തന്നെ രോഗിക്ക് ആഹാരം നൽകുക
◼️ കൈകളിൽ ഗ്ലൗസ് ധരിക്കുക
◼️ മാസ്കിൻറെ മുൻഭാഗത്ത് സ്പർശിക്കാനോ സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്താനോ പാടില്ല
◼️ മാസ്ക് മലിനമാവുകയോ നനയുകയോ ചെയ്താൽ ഉടൻ പുതിയ മാസ്ക് ധരിക്കുക
◼️ ഉപയോഗിച്ച മാസ്ക് ചെറിയ കഷ്ണങ്ങളായി മുറിച്ച് 72 മണിക്കൂറെങ്കിലും പേപ്പർ കവറിൽ സൂക്ഷിച്ച ശേഷം സുരക്ഷിതമായി സംസ്കരിക്കുക
◼️ മാസ്ക് കൈകാര്യം ചെയ്ത ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക
◼️ മുഖത്തും മൂക്കിലും വായയിലും സ്പർശിക്കുന്നത് ഒഴിവാക്കുക
◼️ കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് 40 സെക്കൻഡെങ്കിലും കൈകൾ കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ വേണം
◼️ കൈകൾ കഴുകിയ ശേഷം ടിഷ്യൂ പേപ്പർ കൊണ്ടോ തുണികൊണ്ടോ തുടയ്ക്കുക. നനവുള്ള ടവലുകൾ മാറ്റുക
◼️ ഗ്ലൗസ് ധരിക്കുന്നതിന് മുൻപും ഊരിമാറ്റിയ ശേഷവും കൈകൾ അണുവിമുക്തമാക്കണം
◼️ രോഗിയുടെ ശരീര സ്രവങ്ങളുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം.
◼️ രോഗി ഉപയോഗിക്കുന്ന പാത്രങ്ങൾ, ടവൽ, കിടക്ക വിരി എന്നിവ നേരിട്ട് സമ്പർക്കമുണ്ടാകാതെ സുരക്ഷിതമായി കൈകാര്യം ചെയ്യുക.
◼️ രോഗി ഉപയോഗിച്ച പാത്രങ്ങൾ ഗ്ലൗസ് ധരിച്ച് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.
◼️ പാത്രങ്ങളും വസ്ത്രങ്ങളും കഴുകുമ്പോൾ ഡിസ്പോസിബിൾ ഗ്ലൗസ് ഉപയോഗിക്കുക.
◼️ രോഗി ഉപയോഗിച്ച മാസ്ക്, ശരീര സ്രവങ്ങൾ പുരണ്ട ടിഷ്യൂ പേപ്പർ, ടവൽ, ഗ്ലൗസ്, കഴിച്ച ഭക്ഷണത്തിന്റെ ബാക്കി, ഉപയോഗിച്ച വെള്ളക്കുപ്പികൾ എന്നിവ ആഴത്തിൽ കുഴിച്ചു മൂടുകയോ കത്തിച്ചു കളയുകയോ വേണം.
നീരീക്ഷണം അവസാനിപ്പിക്കുന്നത് എപ്പോൾ
◼️ കോവിഡ് പോസിറ്റീവായതിനുശേഷം ചുരുങ്ങിയത് ഏഴു ദിവസമെങ്കിലും പിന്നിടുകയോ തുടർച്ചയായ മൂന്നു ദിവസങ്ങളിൽ പനി ഇല്ലാതിരിക്കുകയോ ചെയ്താൽ ഹോം ഐസൊലേഷൻ അവസാനിപ്പിക്കാം.
◼️ മാസ്ക് ധരിക്കുന്നത് തുടരണം.
◼️ ഹോം ഐസൊലേഷൻ കാലാവധി കഴിഞ്ഞതിനുശേഷം വീണ്ടും കോവിഡ് പരിശോധന നടത്തേണ്ടതില്ല.