Friday
2 January 2026
25.8 C
Kerala
HomeKeralaബംഗളൂരുവില്‍ ട്രെയിനില്‍നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

ബംഗളൂരുവില്‍ ട്രെയിനില്‍നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

നാട്ടില്‍നിന്നും ബംഗളൂരുവിലേക്ക് വരികയായിരുന്ന ഇരിട്ടി ഉളിയില്‍ സ്വദേശി താഴെപുരയില്‍ ഹുസൈനിന്‍റെ മകന്‍ സിദ്ദീഖ് (23) ഇന്ന് പുലര്‍ച്ചെ യശ്വന്തപുരം കണ്ണൂര്‍ എക്സ്പ്രസ്സ് ട്രൈനില്‍നിന്നും വീണ് മരിച്ചു.

പുലര്‍ച്ചെ 5.50ന് ട്രെയിന്‍ കര്‍മ്മല്‍രാം സ്റ്റേഷനില്‍നിന്നും നീങ്ങി തുടങ്ങിയപ്പോള്‍ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്ബോഴാണ് പാളത്തില്‍ വീണത്. അവിടെ വെച്ചുതന്നെ മരണപ്പെട്ടു.
ദമാം കെ.എം.സി.സി നേതാവാണ് പിതാവ്. മാതാവ് മറിയം. ഉനൈസ്,സീനത്ത്,രഹന എന്നിവര്‍ സഹോദരങ്ങളാണ്.

ബംഗളൂരു കെ.എം.സി.സി നേതാക്കളും പ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി തുടര്‍നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. ബൈപ്പനഹളളി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം സി. വി രാമന്‍ നഗര്‍ ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കള്‍ എത്തിയതിന്ന് ശേഷം പോസ്റ്റമോർട്ടം നടത്തി സ്വദേശത്തേക്ക് കൊണ്ടുപോകും.

RELATED ARTICLES

Most Popular

Recent Comments