Wednesday
31 December 2025
24.8 C
Kerala
HomeKeralaകുന്നംകുളം പോളിടെക്ക്‌നിക്കിൽ എസ്എഫ്‌ഐ പ്രവര്‍ത്തകന്‌ എബിവിപിക്കാരുടെ മർദനം; തലക്കടിച്ച്‌ കൊല്ലാൻ ശ്രമം

കുന്നംകുളം പോളിടെക്ക്‌നിക്കിൽ എസ്എഫ്‌ഐ പ്രവര്‍ത്തകന്‌ എബിവിപിക്കാരുടെ മർദനം; തലക്കടിച്ച്‌ കൊല്ലാൻ ശ്രമം

കുന്നംകുളത്ത്‌ എസ്എഫ്‌ഐ പ്രവര്‍ത്തകനെ എബിവിപിക്കാർ തലയ്‌ക്കടിച്ച്‌ വധിക്കാൻ ശ്രമിച്ചു. കീഴൂര്‍ പോളിടെക്നിക് കോളേജിലെ ടൂള്‍ ആന്റ് ഡൈ (റ്റി ഡി) മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി കേച്ചേരി പെരുമണ്ണൂര്‍ പന്തീരായില്‍ വീട്ടില്‍ സന്തോഷി (21)നെയാണ്‌ ആക്രമിച്ചത്‌. വിവേകാനന്ദ കോളേജിലെ എബിവിപി അക്രമി സംഘമാണ് ആക്രമിച്ചത്‌. തലക്ക് ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുതിയ ബസ് സ്റ്റാന്റില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. പോളിടെക്നിക് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ ആരംഭിച്ചതിനാല്‍ സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ട ബസില്‍ ആദ്യം കയറിയ കോളജിലെ വിദ്യാര്‍ത്ഥികളെ വിവേകാനന്ദ കോളേജിലെ എബിവിപി വിദ്യാര്‍ത്ഥികള്‍ വലിച്ച് താഴെയിറക്കുകയും, മര്‍ദിക്കുകയുമായിരുന്നു.

തുടര്‍ന്ന് വിവേകാനന്ദ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി ജഗന്റെ നേതൃത്വത്തില്‍ സംഘടിതമായി ബൈക്കിലെത്തിയ 4 ഓളം വിദ്യാര്‍ത്ഥികള്‍ ബിയര്‍ ബോട്ടില്‍ കൊണ്ട് സന്തോഷിന്റെ തലക്ക് അടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ സന്തോഷിനെ ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments