കേരളത്തിൽ ആദ്യമായി പുതിയ ഇനം കടൽ പാമ്പിനെ കൂടി കണ്ടെത്തി

0
97

കേരളത്തിൽ ആദ്യമായി ഒരു ഇനം കടൽ പാമ്പിനെ കൂടി കണ്ടെത്തി. ഇത് കേരളത്തിൽ കാണുന്ന ഏഴാമത്തെ ഇനം കടൽപ്പാമ്പ് ആണ്. തിരുവനന്തപുരത്തെ പെരുമാതുറ ഭാഗത്താണ്  കുഞ്ഞി തലയൻ കടൽ പാമ്പിനെ (graceful small-headed sea snake)കണ്ടെത്തിയത്. കരയിൽ ഉള്ള പാമ്പിനേക്കാൾ പതിമടങ്ങ് വിഷം ഉള്ളതാണ് കടൽ പാമ്പിന്റെത്.

നമ്മുടെ കടപ്പുറത്ത് ആദ്യമായാണ് കടൽ പാമ്പിനെ കാണാൻ കഴിയുന്നത്. ഇത് അപൂർവ്വമായേ കടിക്കാറുള്ളു. ഈ കടൽ പാമ്പിനെ ഉദ്ദേശം 110 സെൻറീമീറ്റർ ഓളം നീളം വരും.

വാർബ്ലേഴ്സ്  ആൻഡ് വേയ്ഡേഴ്സ് എന്ന സംഘടനയുടെ നീർ പക്ഷികളുടെ സർവ്വേയുടെ ഇടയിലാണ് കടൽ പാമ്പിനെ കാണാൻ കഴിഞ്ഞത്. സി.സുശാന്ത്,സന്തോഷ്.ജി.കൃഷ്ണ,ആര്യ മെഹർ,ധനുഷ് മുണ്ടേല,ജോബി വർഗീസ്,ജോസ് കെ എസ്,മോൻസി തോമസ്,വിവേക് ​​വിജയ്്,ആദർശ്,വിനോദ് തോമസ്,ഗോകുൽ എന്നിവരുടെ സംഘമാണ് പാമ്പിനെ കണ്ടെത്തിയത്.