ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസ്‌; വിധി വെള്ളിയാഴ്‌ച

0
73

ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ വാദം പൂര്‍ത്തിയായി. കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി വെള്ളിയാഴ്‌ച കേസില്‍ വിധി പറയും. ആറ്‌ വകുപ്പുകളാണ് കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിട്ടുള്ളത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 84 സാക്ഷികളാണുള്ളത്. ഇതിൽ 33 പേരെ വിസ്തരിച്ചു.