അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.
ഏഴു ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് ഫെബ്രുവരി 10ന് ഉത്തർപ്രദേശിൽ നടത്തും.
രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഫെബ്രുവരി 14ന് പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിൽ നടത്തും.
മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ഫെബ്രുവരി 20ന് ഉത്തർപ്രദേശിൽ നടത്തും.
മണിപ്പൂരിൽ നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന്.
മാർച്ച് 10നാണ് വോട്ടെണ്ണൽ.
ഒരു പോളിംഗ് സ്റ്റേഷനിൽ 1250 വോട്ടർമാർ മാത്രം.
പ്രായമായവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം
80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പോസ്റ്റൽ ബാലറ്റ് വീട്ടിലെത്തിക്കും.
കോവിഡ് ബാധിതർക്കും പോസ്റ്റൽ ബാലറ്റ് ഉപയോഗിക്കാം.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ തെരഞ്ഞെടുപ്പ് പ്രോട്ടോകോൾ പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ. ആരോഗ്യരംഗത്തെ പ്രമുഖരുമായി ചർച്ച നടത്തിയാണ് മുന്നോട്ടുപോകുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.
അഞ്ചു സംസ്ഥാനങ്ങളായി 690 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്.