Wednesday
17 December 2025
30.8 C
Kerala
HomeKeralaഎടപ്പാൾ മേൽപ്പാലം നാടിന്‌ സമർപ്പിച്ചു

എടപ്പാൾ മേൽപ്പാലം നാടിന്‌ സമർപ്പിച്ചു

ജനം ആവേശപൂർവം  ഒഴുകിയെത്തിയ ഉദ്‌ഘാടന ചടങ്ങിൽ  എടപ്പാൾ മേൽപ്പാലം നാടിന് സമർപ്പിച്ചു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ്‌ മേൽപാലം നാടിന് സമർപ്പിച്ചത്. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥിയും കായിക മന്ത്രി വി അബ്ദുറഹിമാൻ വിശിഷ്ടാതിഥിയുമായി. ഇ ടി മുഹമ്മദ്‌ ബഷീർ എം പി , കെ ടി ജലീൽ എംഎൽഎ എന്നിവർ പങ്കെടുത്തു.

മലപ്പുറം ജില്ലയിൽ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായി നിർമ്മിക്കുന്ന ആദ്യ മേൽപ്പാലമാണ് എടപ്പാൾ മേൽപ്പാലം. കിഫ്ബിയിൽ നിന്ന് 13.68 കോടി ചെലവഴിച്ചാണ് നിർമ്മാണം.

രണ്ട് വരി ഗതാഗതത്തിന് അനുയോജ്യമായ രീതിയിൽ 259 മീറ്റർ നീളത്തിലാണ് എടപ്പാൾ മേൽപ്പാലത്തിന്‍റെ  നിർമ്മാണം. എടപ്പാൾ ജംങ്ഷനിൽ കോഴിക്കോട് തൃശൂർ റോഡിന് മുകളിലൂടെയാണ് മേൽപ്പാലം ഒരുക്കിയിരിക്കുന്നത്.

പൂർണമായും സർക്കാർ സ്ഥലത്തിലൂടെയാണ് എടപ്പാൾ മേൽപ്പാലം പദ്ധതി കടന്നുപോകുന്നത്. തൃശൂർ കുറ്റിപ്പുറം പാതയിൽ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജംങ്ഷനാണ് എടപ്പാൾ.

നാല് റോഡുകൾ സംഗമിക്കുന്ന ജംങ്ഷനിൽ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് എടപ്പാള്‍ മേൽപ്പാല നിർമ്മാണം. എടപ്പാള്‍ മേൽപ്പാലത്തിന് അനുബന്ധമായി പാർക്കിംഗ് സൗകര്യങ്ങളും മറ്റും ഒരുക്കിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments