റിപ്പോർട്ട് ചെയ്തത് 1800-ഓളം ഒഴിവുകൾ; കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ ‘മെഗാ ജോബ് ഫെയറി’ലേക്ക് രജിസ്റ്റർ ചെയ്യാം

0
24

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 14-ന് നടക്കുന്ന ‘മെഗാ ജോബ് ഫെയർ 2022’-ലേക്ക് തൊഴിലന്വേഷകർക്ക് 10 വരെ രജിസ്റ്റർ ചെയ്യാം. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിലാണ് മേള. നിലവിൽ 1800-ഓളം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിവിധ യോഗ്യതകളുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. statejobportal.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ജില്ലാഭരണകൂടം, ജില്ലാ പ്ലാനിങ് ഓഫീസ്, ജില്ല നൈപുണ്യവികസന കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന്റെ മേൽനോട്ടത്തിലാണ് മേള സംഘടിപ്പിക്കുന്നത്.

രജിസ്റ്റർചെയ്യേണ്ട രീതി: statejobportal.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ എന്ന ടാബ് ക്ലിക്ക് ചെയ്ത് Register As Job Seeker എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര്, ഫോൺനമ്പർ, ഇ-മെയിൽ വിലാസം എന്നിവ ചേർത്ത് രജിസ്റ്റർ ക്ലിക്ക് ചെയ്യുക.

മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി. വരും. അത് സബ്മിറ്റ് ചെയ്യുക. ഇ-മെയിൽ വിലാസത്തിലേക്ക് യൂസർനെയിമും പാസ്‌വേർഡും ലഭിക്കും. ലോഗിൻചെയ്ത് വിദ്യാഭ്യാസയോഗ്യതയും മറ്റും നൽകുക. ശേഷം രജിസ്‌ട്രേഷൻ പൂർത്തിയാക്കുക. വെബ്‌സൈറ്റിൽ ജോബ് ഫെയർ സെഷൻ ക്ലിക്ക് ചെയ്താൽ കണ്ണൂർ മെഗാ ജോബ് ഫെയറിലെ ഒഴിവുകൾ കാണാൻ കഴിയും. ഇതിൽ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി ഒഴിവുകൾ നോക്കി അപേക്ഷിക്കണം. സ്പോട്ട് രജിസ്‌ട്രേഷൻ സംവിധാനമുണ്ടാകില്ല. ഫോൺ: 9048778054.