കോഴിക്കോട് ഹോസ്റ്റൽ കെട്ടിടത്തി‌ൽ നിന്ന് ചാടി മെഡിക്കൽ വിദ്യാർത്ഥി ജീവനൊടുക്കി

0
47

ഹോസ്റ്റൽ കെട്ടിടത്തി‌ൽ നിന്ന് ചാടി മെഡിക്കൽ വിദ്യാർത്ഥി ജീവനൊടുക്കി. മൂന്നാം വർഷ വിദ്യാർത്ഥിയായ ആദർശ് നാരായണൻ ആണ് മരിച്ചത്. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിൽ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

തേഞ്ഞിപ്പാലം സ്വദേശിയാണ് ആദര്‍ശ് നാരായണന്‍. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കോളജിലെ ആണ്‍കുട്ടികൾക്കുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് ആദര്‍ശ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമാണ് ആദര്‍ശ് വീട്ടില്‍ നിന്നും കോളജിലെത്തിയത്. ഇതിന് പിന്നാലെ ആദര്‍ശ് മാനസിക സമ്മര്‍ദത്തില്‍ ആയിരുന്നെന്ന് സഹപാഠികൾ പറഞ്ഞു