വര്‍ക്കലയില്‍ മണ്ണിടിഞ്ഞുവീണ് നിര്‍മാണ തൊഴിലാളി മരിച്ചു

0
38

വര്‍ക്കല മേലേവെട്ടൂരില്‍ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. കൊല്ലം പറവൂര്‍ പോളച്ചിറ സ്വദേശി സുബി (വികാസ് -35) ആണ് മരിച്ചത്. ഒപ്പമുണ്ടായ മറ്റൊരു തൊഴിലാളി ഉണ്ണിയെ (47) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മതില്‍ നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്. ആറ് നിര്‍മാണ തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. ബേസ്മെന്റ് കെട്ടുന്നതിനായി മണ്ണ് മാറ്റുന്നതിനിടെ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. മണ്ണിനടിയിൽപ്പെട്ടവരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്.