പന്തീരാങ്കാവില്‍ വാഹനാപകടം; രണ്ട് മരണം- മൂന്ന് പേര്‍ക്ക് പരിക്ക്

0
46

കോഴിക്കോട് നഗരത്തിലെ പന്തീരാങ്കാവ് ബൈപ്പാസില്‍ കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതര പരുക്കേറ്റ വരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ അടിയില്‍പ്പോയ കാര്‍ പൂര്‍ണമായും തകര്‍ന്നു