Tuesday
23 December 2025
22.8 C
Kerala
HomeEntertainmentമലയാളികള്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പൃഥിരാജ് ടീമിന്റെ ബ്രോ ഡാഡി ജനുവരി 26 മുതല്‍ ഡിസ്നി ഹോട്ട്സ്റ്റാറില്‍

മലയാളികള്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പൃഥിരാജ് ടീമിന്റെ ബ്രോ ഡാഡി ജനുവരി 26 മുതല്‍ ഡിസ്നി ഹോട്ട്സ്റ്റാറില്‍

മലയാളി പ്രേക്ഷകര്‍ ഇന്നേവരെ കാണാത്ത ഒരു അച്ഛനും മകനും. തീര്‍ത്തും വ്യത്യസ്തരായ ആ രണ്ടുപേരുടെ ജീവിതത്തിലുണ്ടാകുന്ന കോമഡികളുും ട്വിസ്റ്റുകളും കോര്‍ത്തിണക്കി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ‘ബ്രോ ഡാഡി’ ജനുവരി 26 മുതല്‍ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍.

പൃഥിരാജ് വീണ്ടും സംവിധായകകുപ്പായം അണിയുന്ന ഈ ചിത്രത്തിലും നായകവേഷത്തില്‍ എത്തുന്നത് മലയാളികളുടെ സ്വന്തം നടനവിസ്മയം മോഹന്‍ലാലാണ്. പൃഥ്വിരാജിനൊപ്പം കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, കനിഹ, ഉണ്ണി മുകുന്ദന്‍, ജഗദീഷ് തുടങ്ങി വമ്പന്‍ താരനിരയാണ് ഈ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളാക്കി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത് . ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം സോഷ്യല്‍ മീഡിയിയില്‍ വൈറലാണ്.

ചിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നതിങ്ങനെ: ‘കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ക്ലീന്‍ ഫാമിലി എന്റര്‍ടെയിനറാണ് ബ്രോ ഡാഡി. ലൂസിഫറിന് ശേഷം വീണ്ടും പൃഥിക്കൊപ്പം മറ്റൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. പൃഥ്വിയിലെ സംവിധായകനും ഞാനും തമ്മിലുള്ള കെമിസ്ട്രി ബ്രോ ഡാഡിയിലും വര്‍ക്കൗട്ട് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകര ഈ സിനിമ ഏറ്റെടുക്കുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്.’

രണ്ട് തലമുറകള്‍ക്കിടയിലുള്ള നര്‍മ്മവും ബന്ധവും സന്തോഷവുമെല്ലാം പറയുന്ന കംപ്ലീറ്റ് എന്റര്‍ടെയിനറായിരിക്കും ബ്രോ ഡാഡിയെന്ന് നടനും സംവിധായകനുമായ പൃഥിരാജ് അഭിപ്രായപ്പെട്ടു. ഏറെ എക്സൈറ്റഡായി ചെയ്ത പ്രോജക്റ്റാണിതെന്നും ബ്രോ ഡാഡിയെ പ്രേക്ഷകര്‍ എങ്ങനെയാണ് സ്വീകരിക്കുന്നതെന്നറിയാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും പൃഥിരാജ് കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

Most Popular

Recent Comments