ബിന്ദു അമ്മിണിയെ ആക്രമിച്ച കേസ്‌; പ്രതി അറസ്‌റ്റിൽ

0
51

ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് അറസ്റ്റില്‍.  വെള്ളയില്‍ വച്ച് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ബിന്ദുവിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തും.

കോഴിക്കോട് ബീച്ചിൽവച്ച് മദ്യലഹരിയിൽ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ബുധൻ വൈകിട്ടാണ്‌ സംഭവം. അടിപിടി, സ്‌ത്രീകളെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ്‌ കേസെടുത്തത്‌. വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതേസമയം ബിന്ദു അമ്മിണിക്കെതിരെ പരാതി നല്‍കുമെന്ന്‌ മോഹൻദാസും പറഞ്ഞു.