“നിങ്ങടെ മുഖ്യമന്ത്രിയ്ക്ക് നന്ദി, ബത്തിന്‍ഡയില്‍ ജീവനോടെ തിരിച്ചെത്തിയല്ലോ”- പഞ്ചാബിലെ സുരക്ഷാവീഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതികരിച്ചതിങ്ങനെ. പഞ്ചാബില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ പോകവേ കര്‍ഷകര്‍ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ രോഷം പൂണ്ട പ്രധാനമന്ത്രി വിമാനത്താവളത്തിൽ വെച്ചാണ് ഇങ്ങനെ പ്രതികരിച്ചതെന്ന് “ഇന്ത്യ ടുഡേ” റിപ്പോർട്ട് ചെയ്തു.
ഫ്ലൈഓവറിൽ ഇരുപത് മിനിറ്റിലേറെ കുടുങ്ങിയതിൽ തന്റെ അതൃപ്തി ഉദ്യോഗസ്ഥരോട് മോഡി പ്രകടിപ്പിക്കുകയും ചെയ്തു. ഭട്ടിന്‍ഡയില്‍ തിരികെ എത്തിയപ്പോഴാണ് സുരക്ഷാവീഴ്ചയിൽ തന്റെ രോഷം പ്രകടിപ്പിച്ചത്.
പഞ്ചാബില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്തിയെ മോദിയെ ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്ളൈ ഓവറില്‍ കര്‍ഷകര്‍ തടയുകയായിരുന്നു. പ്രതിഷേധം കാരണം 20 മിനിറ്റിലേറെ സമയം പ്രധാനമന്ത്രിക്ക് ഫ്ലൈഓവറില്‍ കാത്തുകിടക്കേണ്ടിവന്നു. തുടർന്ന് പഞ്ചാബിലെ പരിപാടികളും തെരഞ്ഞെടുപ്പ് റാലികളും റദ്ദാക്കി പ്രധാനമന്ത്രി മടങ്ങുകയായിരുന്നു.